ഓണാട്ടുകരയുടെ പാരമ്പര്യം എന്നാൽ ഇവിടുത്തെ ക്ഷേത്രങ്ങളും ഉത്സവങ്ങളുമാണ്. അതിൽ പ്രധാനം അമ്പരചുംബികളായ കേട്ടുത്സവങ്ങൾ തന്നെ. ലോകപൈത്രിക പട്ടികയിൽ ഇടംപിടിച്ച കേട്ടുത്സവങ്ങൾ പോലും ഈ നാടിന് സ്വന്തം. ഇവിടുത്തെ കെട്ടുത്സവങ്ങളിൽ പ്രധാനം നന്ദികേശ കേട്ടുത്സവങ്ങൾ തന്നെ. പാലത്തടിയിലോ, കുമിൾ ത്തടിയിലോ ആലം ങ്കരികമായ കൊത്തുപണികളാൽ ഒരുക്കിയെടുക്കുന്ന നന്ദികേശശിരസ്സ് പഞ്ചവർണ്ണങ്ങൾ ചാലിച്ച് ഒരുക്കിയിറക്കുന്ന നന്ദികേശന്മാർ ഏതൊരു കാഴ്ച്ചക്കാരനിലും വിസ്മയം ജ്വലിപ്പിക്കുന്നു.
അതെ ഒരു നാടിന്റെ തന്നെ പാരമ്പര്യം വിളിച്ചോതുന്ന നന്ദികേശശിരസ്സ് നിർമാണത്തിലെ ഒരുപാട് മഹാന്മാരായ കലാകാരന്മാർക്കിടയിലേക്ക് ആദ്യമായി പുതിയൊരു പെൺസാന്നിധ്യമായി കടന്നുവരികയാണ് ചിത്രകാരൻ വിശാഖ് കരിമുളക്കലിന്റെ ശിഷ്യയായ കലാകാരി സ്നേഹ പി. എസ്. നാളിതുവരെ ആരും കടന്നുവരാത്ത ഒരു പുതുമേഖലയിലേക്ക് ആദ്യമായി കടന്നുവന്നതിന്റെ സന്തോഷത്തിലാണ് സ്നേഹ. കേരളത്തിലെ പ്രധാനപ്പെട്ട നന്ദികേശ ശിൽപിയായ ചുനക്കര കെ. അർ. രാജൻ മാഷിന്റെ ശിഷ്യനായ വിശാഖ് കരിമുളക്കൽ എന്തുകൊണ്ട് ഈ മേഖലയിലേക്ക് സ്ത്രീകൾക്കും കടന്നുവന്നുകൂടാ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് തന്റെ ശിഷ്യയായ സ്നേഹ പി. എസ് ലൂടെ. ഇപ്പോൾ പഠനത്തിന്റെ ആദ്യപടിയായി റീപെയിന്റിംഗ് വർക്കുകളാണ് സ്നേഹ ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ പഠനം പൂർത്തിയായി കഴിയുമ്പോൾ സ്വയം നന്ദികേശശില്പം ചെയ്യാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് സ്നേഹ
പ്രിയ സഹോദരി സ്നേഹക്ക് ടീം ഓണാട്ടുകര കൊമ്പന്മാരുടെ ഹൃദയം നിറഞ്ഞ ആശംസകൾ…. ✨
𝕻𝖍𝖔𝖙𝖔𝖘 & 𝕮𝖆𝖕𝖙𝖎𝖔𝖓 :𝕮𝖔𝖚𝖗𝖙𝖊𝖘𝖞❤🔥
©𝖙𝖊𝖆𝖒𝖔𝖓𝖆𝖙𝖙𝖚𝖐𝖆𝖗𝖆𝖐𝖔𝖒𝖕𝖆𝖓𝖒𝖆𝖗2024