“അർദ്ധനാരീശ്വര ഭാവമുള്ള വ്യത്യസ്ത നിറഞ്ഞ നന്ദികേശ ശിരസ്സുകൾ ഓണാട്ടുകരയുടെ യുവശില്പി ശ്രീ അഭിനന്ദു അച്ചാര്യനാണു നിർമിച്ചത്. ഓണാട്ടുകരയുടെ മണ്ണിൽ ഇതിഹാസം രചിച്ച ഓണട്ടുകതിരവന്റെ ഉൾപ്പടെ നിരവധി നന്ദികേശ നന്ദികേശന്മാരുടെ ചെറു രൂപങ്ങളും അഭിനന്ദു ആചാര്യ നിർമ്മിച്ചിട്ടുണ്ട്. ഓണാട്ടുകരയുടെ മണ്ണിൽ വത്യസ്ത രൂപഭാവങ്ങൾ ഉള്ള നന്ദികേശ വിഗ്രഹങ്ങൾ നിരന്നിട്ടുണ്ടെങ്കിലും അർദ്ധ നാരീശ്വരസങ്കല്പത്തിൽ ആദ്യമായാണ് ഇത്തരമൊരു നന്ദികേശ ശിരസ്സ് ജന്മം കൊള്ളുന്നത്.വാഹങ്ങളുടെ ഉൾപ്പെടെ നിരവധി ചെറുരൂപങ്ങൾ നിർമിച്ചു ഈ ചെറുപ്രായത്തിൽ തന്നെ നിരവധി അംഗികാരങ്ങൾ അഭിനന്ദു ആചര്യയെ തേടി എത്തീട്ടുണ്ട്.
അഭിനന്ദു ആചര്യക്ക് ടീം ഓണാട്ടുകര കൊമ്പന്മാരുടെ സ്നേഹാദരവ്
അർദ്ധനാരീശ്വര സങ്കല്പത്തെ നന്ദികേശ ശിരസ്സിലേക്ക് ആലേഖനം ചെയ്ത ഓണാട്ടുകരയുടെ യുവകലാകാരൻ ശ്രീ അഭിനന്ദു ആചാര്യക്ക് ടീം.ഓണാട്ടുകര കൊമ്പന്മാർ സ്നേഹാദരവ് സമ്മാനിച്ചു.
എളിയ കലാകാരന് ശ്രീ അഭിനന്ദു ആചര്യക്ക് ടീം ഓണാട്ടുകര കൊമ്പന്മാരുടെ എല്ലാവിധ ആശംസകളും നേരുന്നു…
©teamonattukarakompanmar2023