ഏഷ്യയിലെ ഏറ്റവും വലിയ നന്ദികേശൻ “വിശ്വപ്രജാപതി കാല ഭൈരവൻ “

ഞക്കനാൽ പടിഞ്ഞാറെ കര "വിശ്വപ്രജാപതി കാലഭൈരവൻ"

ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാഴ്ച മഹോത്സവമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായി ഞക്കനാൽ പടിഞ്ഞാറെ കരയുടെ വകയായി 2019 ൽ ശില്പി ശ്രീ പ്രജിത് ശിവപ്രസാദിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നന്ദികേശ വിഗ്രഹങ്ങളാണ് വിശ്വപ്രജാപതി കാലഭൈരവൻ. ഭീമൻ ക്രയിനുകൾ കൊണ്ടും കരക്കാരും ഉത്സവ പ്രമികളും ചേർന്നാണ്ന ന്ദികേശനെ ഓച്ചിറ പരബ്രഹ്മ സന്നിധിയിലേക്ക് ആനയിക്കുന്നത്.നന്ദികേശന്റെ വിവരങ്ങൾനന്ദികേശ നാമം :- വിശ്വ പ്രജപാതി കാലഭൈരവൻ

കര :- ഞക്കനാൽ പടിഞ്ഞാറെ കര

ശിരസ്സ് നിർമ്മാണ ശില്പി:- ശ്രീ.പ്രജിത് വടക്കുംതല

ശിരസ്സ് ഉയരം :- 17 1/2 അടി

ശിരസ്സ്ശൈലി :വീര പാണ്ഡവ ശൈലി

നന്ദികേശ ഉയരം :- 70+ അടി

വൈക്കോൽ :- 6.5 ടൺ

കുടമണി :- 3 ടൺ

നന്ദികേശ നിർമ്മാണത്തിന് ഉപയോഗിച്ച തടികൾ :- പാല, ആഞ്ഞിലി,തെങ്ങ്, കമുങ്ങ്,

ഉരുക്ക് :-15 കിന്റൽ

ചുവപ്പ്,വെള്ള,പട്ട് :- 450 മീറ്റർ

🔰ഓണാട്ടുകര കൊമ്പന്മാരിൽ നിലവിൽ ഉയരകേമത്തിൽ ഒന്നാമൻ.

🔰ഏഷ്യയിലെ ഏറ്റവും വലിയ നെറ്റിപ്പട്ടം സ്വന്തം ആക്കിയ നന്ദികേശൻ.

🔰ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള കെട്ടുകഴ്ച ശില്പം.

🔰ഉയരകേമന്മാരിൽ ചരിത്രം തിരുത്തി കുറിച്ച് ക്ഷേത്ര സന്നിധിയിൽ പിന്നിലേക്ക് സഞ്ചരിച്ച് പ്രവേശിച്ച ആദ്യ നന്ദികേശൻ.

🔰നിലവിലുള്ള നന്ദികേശന്മാരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പമേറിയ ശിരസ്സ്.

🔰ഏറ്റവും അധികം നാഗ കൊത്തുപണികളോട് കൂടിയ ശിരസ്സ്

©️teamonattukarakompanmar2023

എഷ്യയിലെ ഏറ്റവും വലിയ നെറ്റിപ്പട്ടം എന്ന റെക്കോർഡും വിശ്വപ്രജാപതി കാലഭൈരവന് സ്വന്തം

ഏഷ്യയിലെ ഏറ്റവും വലിയ നെറ്റിപ്പട്ടം -വിശ്വപ്രജാപതി കാലഭൈരവൻ

നന്ദികേശ ശില്പി :ശ്രീ പ്രജിത് ശിവപ്രസാദ് വടക്കുംതല

വിശ്വപ്രജാപതി കാലഭൈരവന്റെ ശില്പി.ശ്രീ പ്രജിത് ശിവപ്രസാദ് വടക്കുംതല

ശില്പ കലയുടെ കുലപതി ബഹു.ശ്രീ. ചുനക്കര കെ. ആർ രാജൻ സാറിന്റെ അരുമ ശിഷ്യൻ കരുനാഗപ്പള്ളി വടക്കുംതലയിൽ കൂട്ടുമ്മേൽ പുത്തൻ വീട്ടിൽ ശ്രീ. പ്രജിത് ശിവപ്രസാദ് ആണ് ഏഷ്യയിലെ ഏറ്റവും വലിയ നന്ദികേശന്റെ നിർമ്മാണത്തിന് നേതൃത്വം നൽകി നിർമിച്ചത്.

✍️:Onattukara Kompanmar

©teamonattukarakompanmar2023

Check Also

ഓച്ചിറ ഇരുപത്തിയെട്ടാം ഓണമഹോത്സവം

Oachira Irupathiyettam Onamaholsavam(Oachira Kalakettu) ഇരുപത്തെട്ടാം ഓണഘോഷ പരിപാടികളോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന ഒരു ആഘോഷമാണ് കാളകെട്ട്. ഒരു ജോടി …