സ്നേഹ പി എസ്സ് നന്ദികേശ ശിരസ്സ് എഴുതുന്നു. ഓണാട്ടുകരയുടെ പാരമ്പര്യം എന്നാൽ ഇവിടുത്തെ ക്ഷേത്രങ്ങളും ഉത്സവങ്ങളുമാണ്. അതിൽ പ്രധാനം അമ്പരചുംബികളായ കേട്ടുത്സവങ്ങൾ തന്നെ. ലോകപൈത്രിക പട്ടികയിൽ ഇടംപിടിച്ച കേട്ടുത്സവങ്ങൾ പോലും ഈ നാടിന് സ്വന്തം. ഇവിടുത്തെ കെട്ടുത്സവങ്ങളിൽ പ്രധാനം നന്ദികേശ കേട്ടുത്സവങ്ങൾ തന്നെ. പാലത്തടിയിലോ, കുമിൾ ത്തടിയിലോ ആലം ങ്കരികമായ കൊത്തുപണികളാൽ ഒരുക്കിയെടുക്കുന്ന നന്ദികേശശിരസ്സ് പഞ്ചവർണ്ണങ്ങൾ ചാലിച്ച് ഒരുക്കിയിറക്കുന്ന നന്ദികേശന്മാർ ഏതൊരു കാഴ്ച്ചക്കാരനിലും വിസ്മയം ജ്വലിപ്പിക്കുന്നു. നന്ദികേശ ശിരസ്സുകൾ അതെ ഒരു നാടിന്റെ തന്നെ പാരമ്പര്യം വിളിച്ചോതുന്ന നന്ദികേശശിരസ്സ് നിർമാണത്തിലെ ഒരുപാട് മഹാന്മാരായ കലാകാരന്മാർക്കിടയിലേക്ക് ആദ്യമായി പുതിയൊരു പെൺസാന്നിധ്യമായി കടന്നുവരികയാണ് ചിത്രകാരൻ വിശാഖ് കരിമുളക്കലിന്റെ ശിഷ്യയായ കലാകാരി സ്നേഹ പി. എസ്. നാളിതുവരെ ആരും കടന്നുവരാത്ത ഒരു പുതുമേഖലയിലേക്ക് ആദ്യമായി കടന്നുവന്നതിന്റെ സന്തോഷത്തിലാണ് സ്നേഹ. കേരളത്തിലെ പ്രധാനപ്പെട്ട നന്ദികേശ ശിൽപിയായ ചുനക്കര കെ. അർ. രാജൻ മാഷിന്റെ ശിഷ്യനായ വിശാഖ് കരിമുളക്കൽ എന്തുകൊണ്ട് ഈ മേഖലയിലേക്ക് സ്ത്രീകൾക്കും കടന്നുവന്നുകൂടാ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് തന്റെ ശിഷ്യയായ സ്നേഹ പി. എസ് ലൂടെ. ഇപ്പോൾ പഠനത്തിന്റെ ആദ്യപടിയായി റീപെയിന്റിംഗ് വർക്കുകളാണ് സ്നേഹ ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ പഠനം പൂർത്തിയായി കഴിയുമ്പോൾ സ്വയം നന്ദികേശശില്പം ചെയ്യാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് സ്നേഹപ്രിയ സഹോദരി സ്നേഹക്ക് ടീം ഓണാട്ടുകര കൊമ്പന്മാരുടെ ഹൃദയം നിറഞ്ഞ ആശംസകൾ…. ✨𝕻𝖍𝖔𝖙𝖔𝖘 & 𝕮𝖆𝖕𝖙𝖎𝖔𝖓 :𝕮𝖔𝖚𝖗𝖙𝖊𝖘𝖞❤🔥©𝖙𝖊𝖆𝖒𝖔𝖓𝖆𝖙𝖙𝖚𝖐𝖆𝖗𝖆𝖐𝖔𝖒𝖕𝖆𝖓𝖒𝖆𝖗2024
Read More »Updates
ഓണാട്ടുകരകൊമ്പന്മാർക്ക് ചായമേകുവാൻ ആദ്യപെൺ സാന്നിധ്യം🎨
അർദ്ധനാരീശ്വര സങ്കല്പത്തെ നന്ദികേശ ശിരസ്സിലേക്ക് ആലേഖനം ചെയ്ത ഓണാട്ടുകരയുടെ യുവകലാകാരൻ..
“അർദ്ധനാരീശ്വര ഭാവമുള്ള വ്യത്യസ്ത നിറഞ്ഞ നന്ദികേശ ശിരസ്സുകൾ ഓണാട്ടുകരയുടെ യുവശില്പി ശ്രീ അഭിനന്ദു അച്ചാര്യനാണു നിർമിച്ചത്. ഓണാട്ടുകരയുടെ മണ്ണിൽ ഇതിഹാസം രചിച്ച ഓണട്ടുകതിരവന്റെ ഉൾപ്പടെ നിരവധി നന്ദികേശ നന്ദികേശന്മാരുടെ ചെറു രൂപങ്ങളും അഭിനന്ദു ആചാര്യ നിർമ്മിച്ചിട്ടുണ്ട്. ഓണാട്ടുകരയുടെ മണ്ണിൽ വത്യസ്ത രൂപഭാവങ്ങൾ ഉള്ള നന്ദികേശ വിഗ്രഹങ്ങൾ നിരന്നിട്ടുണ്ടെങ്കിലും അർദ്ധ നാരീശ്വരസങ്കല്പത്തിൽ ആദ്യമായാണ് ഇത്തരമൊരു നന്ദികേശ ശിരസ്സ് ജന്മം കൊള്ളുന്നത്.വാഹങ്ങളുടെ ഉൾപ്പെടെ നിരവധി ചെറുരൂപങ്ങൾ നിർമിച്ചു ഈ ചെറുപ്രായത്തിൽ തന്നെ നിരവധി അംഗികാരങ്ങൾ അഭിനന്ദു ആചര്യയെ തേടി എത്തീട്ടുണ്ട്. അഭിനന്ദു ആചര്യക്ക് ടീം ഓണാട്ടുകര കൊമ്പന്മാരുടെ സ്നേഹാദരവ് അർദ്ധനാരീശ്വര സങ്കല്പത്തെ നന്ദികേശ ശിരസ്സിലേക്ക് ആലേഖനം ചെയ്ത ഓണാട്ടുകരയുടെ യുവകലാകാരൻ ശ്രീ അഭിനന്ദു ആചാര്യക്ക് ടീം.ഓണാട്ടുകര കൊമ്പന്മാർ സ്നേഹാദരവ് സമ്മാനിച്ചു. അഭിനന്ദു ആചാര്യയെ ടീം ഓണാട്ടുകര കൊമ്പന്മാർ സഹയാത്രികൻ ശ്രീ. സുനിൽകുമാർ പൊന്നാട അണിയിച്ചു ആദരിക്കുന്നു. അഭിനന്ദു ആചാര്യയെ ടീം ഓണാട്ടുകര കൊമ്പന്മാർ സഹയാത്രികൻ ശ്രീ. അജിൻ വിഷ്ണു മൊമൊന്റോ നൽകി ആദരിക്കുന്നു. എളിയ കലാകാരന് ശ്രീ അഭിനന്ദു ആചര്യക്ക് ടീം ഓണാട്ടുകര കൊമ്പന്മാരുടെ എല്ലാവിധ ആശംസകളും നേരുന്നു… ©teamonattukarakompanmar2023
Read More »ഏഷ്യയിലെ ഏറ്റവും വലിയ നന്ദികേശൻ “വിശ്വപ്രജാപതി കാല ഭൈരവൻ “
ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാഴ്ച മഹോത്സവമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായി ഞക്കനാൽ പടിഞ്ഞാറെ കരയുടെ വകയായി 2019 ൽ ശില്പി ശ്രീ പ്രജിത് ശിവപ്രസാദിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നന്ദികേശ വിഗ്രഹങ്ങളാണ് വിശ്വപ്രജാപതി കാലഭൈരവൻ. ഭീമൻ ക്രയിനുകൾ കൊണ്ടും കരക്കാരും ഉത്സവ പ്രമികളും ചേർന്നാണ്ന ന്ദികേശനെ ഓച്ചിറ പരബ്രഹ്മ സന്നിധിയിലേക്ക് ആനയിക്കുന്നത്.നന്ദികേശന്റെ വിവരങ്ങൾനന്ദികേശ നാമം :- വിശ്വ പ്രജപാതി കാലഭൈരവൻ കര :- ഞക്കനാൽ പടിഞ്ഞാറെ കര ശിരസ്സ് നിർമ്മാണ ശില്പി:- ശ്രീ.പ്രജിത് വടക്കുംതല ശിരസ്സ് ഉയരം :- 17 1/2 അടി ശിരസ്സ്ശൈലി :വീര പാണ്ഡവ ശൈലി നന്ദികേശ ഉയരം :- 70+ അടി വൈക്കോൽ :- 6.5 ടൺ കുടമണി :- 3 ടൺ നന്ദികേശ നിർമ്മാണത്തിന് ഉപയോഗിച്ച തടികൾ :- പാല, ആഞ്ഞിലി,തെങ്ങ്, കമുങ്ങ്, ഉരുക്ക് :-15 കിന്റൽ ചുവപ്പ്,വെള്ള,പട്ട് :- 450 മീറ്റർ 🔰ഓണാട്ടുകര കൊമ്പന്മാരിൽ നിലവിൽ ഉയരകേമത്തിൽ ഒന്നാമൻ. 🔰ഏഷ്യയിലെ ഏറ്റവും വലിയ നെറ്റിപ്പട്ടം സ്വന്തം ആക്കിയ നന്ദികേശൻ. 🔰ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള കെട്ടുകഴ്ച ശില്പം. 🔰ഉയരകേമന്മാരിൽ ചരിത്രം തിരുത്തി കുറിച്ച് ക്ഷേത്ര സന്നിധിയിൽ പിന്നിലേക്ക് സഞ്ചരിച്ച് പ്രവേശിച്ച ആദ്യ നന്ദികേശൻ. 🔰നിലവിലുള്ള നന്ദികേശന്മാരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പമേറിയ ശിരസ്സ്. 🔰ഏറ്റവും അധികം നാഗ കൊത്തുപണികളോട് കൂടിയ ശിരസ്സ് ©️teamonattukarakompanmar2023 എഷ്യയിലെ ഏറ്റവും വലിയ നെറ്റിപ്പട്ടം എന്ന റെക്കോർഡും വിശ്വപ്രജാപതി കാലഭൈരവന് സ്വന്തം ഏഷ്യയിലെ ഏറ്റവും വലിയ നെറ്റിപ്പട്ടം -വിശ്വപ്രജാപതി കാലഭൈരവൻ നന്ദികേശ ശില്പി :ശ്രീ പ്രജിത് ശിവപ്രസാദ് വടക്കുംതല വിശ്വപ്രജാപതി കാലഭൈരവന്റെ ശില്പി.ശ്രീ പ്രജിത് ശിവപ്രസാദ് വടക്കുംതല ശില്പ കലയുടെ കുലപതി ബഹു.ശ്രീ. ചുനക്കര കെ. ആർ രാജൻ സാറിന്റെ അരുമ ശിഷ്യൻ കരുനാഗപ്പള്ളി വടക്കുംതലയിൽ കൂട്ടുമ്മേൽ പുത്തൻ വീട്ടിൽ ശ്രീ. പ്രജിത് ശിവപ്രസാദ് ആണ് ഏഷ്യയിലെ ഏറ്റവും വലിയ നന്ദികേശന്റെ നിർമ്മാണത്തിന് നേതൃത്വം നൽകി നിർമിച്ചത്. ✍️:Onattukara Kompanmar ©teamonattukarakompanmar2023
Read More »നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം മഹാശിവരാത്രി മഹോത്സവം
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഗോപുരങ്ങളോ ചുറ്റമ്പലങ്ങളോ ഈ ക്ഷേത്രത്തിനില്ല. നടയടപ്പ് നടതുറപ്പ് മുതലായ ചടങ്ങുകളും ഇവിടെയില്ല. അതിനാൽത്തന്നെ 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്തി പ്രാർത്ഥിക്കുവാൻ സാധിക്കുന്നു. ഏതു ജാതിയിലോ മതത്തിലോ പെട്ടവർക്കും ഇവിടെ പൂജാരിമാരാകാം എന്ന പ്രത്യേകതയുമുണ്ട്. ഇവിടുത്തെ ശിവരാത്രി മഹോത്സവം എല്ലാ ജാതിമതസ്ഥരും ഓണത്തേക്കാൾ പ്രാധാന്യം നൽകി ആഘോഷിക്കുന്നു. Nooranadu Padanilam Parabrahma Temple Mahashivarathry Maholsavam ശബരിമലയുടെ പ്രധാപ്പെട്ട ഇടത്താവളങ്ങളിൽ ഒന്നാണ് പടനിലം. മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തർ ഇവിടെ വന്ന് കെട്ടുനിറക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെല്പ് ഡെസ്കും പോലീസിന്റെ എയ്ഡ് പോസ്റ്റും ആ സമയം ഇവിടെ ഉണ്ടാകാറുണ്ട്.നൂറനാട്ടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പടനിലം ശിവരാത്രി. നൂറനാട്ടെ 16 കരക്കാരും പടുകൂറ്റൻ കെട്ടുകാളകളെ നിർമ്മിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. 50 അടിക്കുമുകളിൽ ഉയരമുള്ള കെട്ടുകളകൾ വരെ പടനിലം ക്ഷേത്രത്തിൽ എത്തിക്കാറുണ്ട്. കാളകെട്ടിനുള്ള പ്രാധാന്യം മൂലം നൂറനാടിനെ കേരളത്തിന്റെ നന്ദികേശ പൈതൃക ഗ്രാമമായി കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭീമാകാരന്മാരായ ജോടിക്കാളകളെ ചെറുതും വലുതുമായ വഴികളിലൂടെ കൈക്കരുത്തും യന്ത്രസഹായവും ഉപയോഗിച്ച് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത് കാണുവാൻ വിദൂരദേശങ്ങളിൽ നിന്നുവരെ ആളുകൾ ശിവരാത്രിക്ക് എത്തുന്നു.
Read More »ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി – മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2020 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻകൂർ ഉറപ്പിച്ചു കഴിഞ്ഞു.ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉത്സവമാണ് കെട്ടുകാഴ്ച്ച.ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കെട്ടുകാഴ്ച്ച UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിടുടുള്ളതാണ്. CHETTIKULANGARA KUMBHABHARANI 2023 ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച ഭീമൻ രഥങ്ങളും , പാഞ്ചാലി, ഹനുമാൻ ഇതിഹാസ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവി ജിവതതയിൽ ഘോഷയാത്രയായി എത്തി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ തെക്ക് കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു ‘കുതിര’ എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു …
Read More »ഓച്ചിറ ഇരുപത്തിയെട്ടാം ഓണമഹോത്സവം
Oachira Irupathiyettam Onamaholsavam(Oachira Kalakettu) ഇരുപത്തെട്ടാം ഓണഘോഷ പരിപാടികളോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന ഒരു ആഘോഷമാണ് കാളകെട്ട്. ഒരു ജോടി കാളകളുടെ രൂപങ്ങൾ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്രപരിസരത്ത് നിരത്തി വെച്ചു കൊണ്ടാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ഇങ്ങനെ കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങളെ കെട്ടുകാളകൾ എന്നും പറയുന്നു. വൈവിദ്ധ്യമാർന്ന വലിപ്പങ്ങളിലുള്ള കാളകളെ ഈ സമയത്ത് മൈതാനത്ത് നിരത്താറുണ്ട്. ഓണാട്ടുകരയിലെ 52 കരക്കാരുടെവകയും, നിരവധി സംഘടനകളുടെയും വകയായി ഓരോ കാളയും നിരക്കുന്നന്നു 2023ൽ ഇത്തരത്തിലെ 300-ലധികം കാളകൾ അണി നിരക്കുകയുണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാളകെട്ടുത്സവം എന്നു പറയാവുന്നതാണ് ഈ ആഘോഷം.കാളകളുടെ ശിരസ്സ് മാത്രമാണ് സ്ഥിരമായി നിർമ്മിക്കാറുള്ളത് . Oachira Kalakettu Maholsavam ആവശ്യമെങ്കിൽ മാത്രം ഓരോ തലയ്ക്കും വേണ്ട ഉടലുകൾ വർഷാവർഷം ഓരോ കരക്കാരുടേയും കാളകെട്ട് സമിതികളുടേയും ഇഷ്ടാനുസാരം കെട്ടിയുണ്ടാക്കുകയാണ് പതിവ്. ചട്ടത്തിൽ വൈക്കോലും മറ്റും കൊണ്ട് വെട്ടിയുണ്ടാക്കുന്ന ഉടലിന്റെ മുകളിൽ തലപിടിപ്പിച്ചാണ് കാളകളെ കെട്ടിവലിച്ചു കൊണ്ടു വരുക. ഏറ്റവും വലിയ കാളകൾക്ക് ടൺ കണക്കിന് ഭാരം ഉണ്ടാകാറുണ്ട്. എന്നാൽ കൈവെള്ളയിൽ ഒതുങ്ങുന്ന തരത്തിലുള്ളവയും ഉണ്ട്. സാധാരണയായി ഒരു കാളക്ക് വെള്ള നിറവും മറ്റേതിന് ചുവപ്പും നിറമുള്ള പട്ട് ചാർത്തി ആണ് കൊണ്ടുവരാറുള്ളത്. തുണിയുടെ പുറത്തു കൂടി കഴുത്തിൽ മണികൾ കെട്ടിത്തൂക്കുകയും ജീവത, നെറ്റിപ്പട്ടം, വെൺചാമരം തുടങ്ങിയ അലങ്കാരങ്ങളും മാലകളും മറ്റും അണിയിക്കുകയും ചെയ്യുന്നു. ഓരോ കരക്കാരും സൗഹാർതപരമായ പരസ്പര സഹായ സഹകരണത്തോടെ ഉള്ള മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളും, തമ്പോലം തുടങ്ങിയ വാദ്യ ഉപകാരങ്ങളുടെയും മറ്റു കലാപരിപാടികളുടെയും മറ്റു ആഘോഷപൂർവ്വം ക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുവരുന്നു ക്ഷേത്രമുറ്റത്തു അണിനിരത്തുന്നു. ഞാക്കനാൽ പടിഞ്ഞാറെ കരയുടെ വിശ്വപ്രജാപതി കാല ഭൈരവൻ ആണ് ഏഷ്യയിലെയും ഓച്ചിറയിലെയും നിലവിലെ ഏറ്റവും ഉയരം കൂടിയ നന്ദികേശൻ.
Read More »