നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം മഹാശിവരാത്രി മഹോത്സവം

ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഗോപുരങ്ങളോ ചുറ്റമ്പലങ്ങളോ ഈ ക്ഷേത്രത്തിനില്ല. നടയടപ്പ് നടതുറപ്പ് മുതലായ ചടങ്ങുകളും ഇവിടെയില്ല. അതിനാൽത്തന്നെ 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്തി പ്രാർത്ഥിക്കുവാൻ സാധിക്കുന്നു.

ഏതു ജാതിയിലോ മതത്തിലോ പെട്ടവർക്കും ഇവിടെ പൂജാരിമാരാകാം എന്ന പ്രത്യേകതയുമുണ്ട്. ഇവിടുത്തെ ശിവരാത്രി മഹോത്സവം എല്ലാ ജാതിമതസ്ഥരും ഓണത്തേക്കാൾ പ്രാധാന്യം നൽകി ആഘോഷിക്കുന്നു.

Nooranadu Padanilam Parabrahma Temple Mahashivarathry Maholsavam

ശബരിമലയുടെ പ്രധാപ്പെട്ട ഇടത്താവളങ്ങളിൽ ഒന്നാണ് പടനിലം. മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തർ ഇവിടെ വന്ന് കെട്ടുനിറക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെല്പ് ഡെസ്കും പോലീസിന്റെ എയ്ഡ് പോസ്റ്റും ആ സമയം ഇവിടെ ഉണ്ടാകാറുണ്ട്.നൂറനാട്ടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പടനിലം ശിവരാത്രി. നൂറനാട്ടെ 16 കരക്കാരും പടുകൂറ്റൻ കെട്ടുകാളകളെ നിർമ്മിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. 50 അടിക്കുമുകളിൽ ഉയരമുള്ള കെട്ടുകളകൾ വരെ പടനിലം ക്ഷേത്രത്തിൽ എത്തിക്കാറുണ്ട്. കാളകെട്ടിനുള്ള പ്രാധാന്യം മൂലം നൂറനാടിനെ കേരളത്തിന്റെ നന്ദികേശ പൈതൃക ഗ്രാമമായി കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭീമാകാരന്മാരായ ജോടിക്കാളകളെ ചെറുതും വലുതുമായ വഴികളിലൂടെ കൈക്കരുത്തും യന്ത്രസഹായവും ഉപയോഗിച്ച് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത് കാണുവാൻ വിദൂരദേശങ്ങളിൽ നിന്നുവരെ ആളുകൾ ശിവരാത്രിക്ക് എത്തുന്നു.

Check Also

ഓച്ചിറ ഇരുപത്തിയെട്ടാം ഓണമഹോത്സവം

Oachira Irupathiyettam Onamaholsavam(Oachira Kalakettu) ഇരുപത്തെട്ടാം ഓണഘോഷ പരിപാടികളോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന ഒരു ആഘോഷമാണ് കാളകെട്ട്. ഒരു ജോടി …