ഓണാട്ടുകര
“പ്രസിദ്ധമായ ബുദ്ധമതകേന്ദ്രമായിരുന്നു ഓടനാട്. ഒഡ്ഡൻ എന്നാൽ ബുദ്ധൻ എന്നാണർത്ഥം.ഓടനാട് പ്രദേശത്തെ ഇപ്പോൾ അറിയപ്പെടുന്നത് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു.ഇപ്പോഴത്തെ കരുനാഗപ്പള്ളി, ചെങ്ങന്നൂർ,കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളും മറ്റു ചില ദേശങ്ങളും ചേർന്നിരുന്ന ഓടനാടിന്റെ അതിർത്തികൾ തെക്കു കന്നേറ്റി, വടക്കു തൃക്കുന്നപ്പുഴ, പടിഞ്ഞാറു സമുദ്രം, കിഴക്ക് ഇളയെടത്തു സ്വരൂപംഎന്നിങ്ങനെയായിരുന്നു.ഉത്സവങ്ങളുടെ സ്വന്തം നാട് ആണ് ഓണാട്ടുകര”